Malayala Manorama

പാപപുണ്യങ്ങളുടെ ഇരുമുടിക്കെട്ടും പേറി ഭക്തജനലക്ഷങ്ങൾ വൃശ്ചികം ഒന്നിന് നട തുറന്നതുമുതൽ ശബരിമല സന്നിധാനത്തിലേക്ക് പ്രവഹിക്കുകയാണ്; പൊന്നമ്പലവാസനെ ദർശിച്ചു ദിവ്യാനുഗ്രഹം തേടി മടങ്ങാൻ ശബരിമല സന്നിധാനത്തിൽ നിന്നുള്ള ദൃശങ്ങൾ.

ചിത്രങ്ങൾ പകർത്തിയത്: ടി. നാരായണൻ, ഫിറോസ് ബാബു

അയ്യനെത്തേടി ഭക്തകോടികൾ: പൊന്നമ്പലമേട്ടിൽ വാഴുന്ന അയ്യപ്പനെ ദർശിക്കാൻ വന്ന ഭക്തജനലക്ഷങ്ങൾ പതിനെട്ടാം പടിക്ക് താഴെ. (ഇടത്ത്)
പൊന്നു പതിനെട്ടാംപടി: സ്വാമി ദർശനത്തിന്റെ ആദ്യഘട്ടം.(വലത്ത്)


ശബരിമല വാസന് പ്രണാമം: ക്ഷേത്രനടയിലെ കൊടിമരച്ചുവട്ടിൽ നമസ്കരിക്കുന്ന അയ്യപ്പൻ.


പാപപരിഹാരാർത്ഥം: ക്ഷേത്രസന്നിധിയിൽ ശയനപ്രദക്ഷിണം നടത്തുന്ന അയ്യപ്പന്മാർ.


അയ്യപ്പസന്നിധി: ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ.


ഭഗവൽപ്രസാദം അണിയറയിൽ: ശബരിമലയിലെ പ്രസാദമായ ഉണ്ണിയപ്പം പാചകശാലയിൽ.


ഗിരിനിരകളിലെ ഫ്ലൈഓവർ: ക്ഷേത്രപരിസരത്തെ തിരക്കിന് പരിഹാരം കാണാൻ നിർമ്മിച്ച ഫ്ലൈ ഓവറിലൂടെ നടയിറങ്ങുന്ന ഭക്തന്മാർ.

©Malayala Manorama / 1988