
വിശ്വജ്യോതി തിയേറ്റർ ഗ്രൂപ്പ്
Nana Film Weekly
മലയാളനാടകവേദി നൂറുവർഷം പിന്നിട്ടിട്ട് രണ്ടുമൂന്നു വർഷങ്ങളായി, തമിഴ് നാടകങ്ങളുടെ തനി പകർപ്പുകളാണ് ആദ്യം ഈ വേദിയിലുണ്ടായത്. ഒപ്പമെന്നു പറയാം, അഭിജ്ഞാനശാകുന്തളം ഉൾപ്പെടെയുള്ള സംസ്കൃത നാടകങ്ങളും ഇവിടെ അരങ്ങേറി ദീർഘകാലം തമിഴ് വേദിയുടെ ശൈലിയിലുള്ള അവതരണങ്ങൾ ഇവിടെയുണ്ടായി അത് പല പടവുകൾ കടന്നുവന്നു. 1950-കളിലുണ്ടായ അരങ്ങിന്റെ വളർച്ച നമ്മുടെ നാട്ടിൽ വലിയ സ്വാധീനം ചെലുത്തിയതു നമുക്കറിയാം ഉള്ളടക്കത്തിൽ ജീവിതവുമായി ബന്ധമുള്ള കഥകൾ വന്നു. കച്ചവടത്തിനപ്പുറം കലയ്ക്ക് കുറെയൊക്കെ പ്രാമുഖ്യം നൽകിയ സംഭാവനകൾ അന്നൊക്കെ നാടകവേദി കണ്ടു. അറുപതുകളിൽ വച്ച് അതിനു മാറ്റം വന്നു, കൊമേർഷ്യൽ നാടകങ്ങളുടെ ജനനം അന്നായിരുന്നു . ഇന്നുവരെ നമ്മുടെ പൊതു നാടകവേദി അതാണ്. എന്നുവച്ചാൽ, പേരെന്തായാലും പ്രവർത്തന ശൈലി യിൽ, ഉള്ളടക്കത്തിൽ, കച്ചവടനാടകങ്ങൾ.
കഴിഞ്ഞ കുറെക്കാലമായി അമേച്വർ എന്ന പേരിലറിയപ്പെടുന്ന നാടകവേദിയും നമ്മുടെ നാട്ടിൽ വ്യാപകമായ തോതിൽ പ്രവർത്തിച്ചു. പാശ്ചാത്യനാടകങ്ങളുടെ ശൈലി പിടിച്ചുള്ള അവതരണങ്ങൾ ഒരു വശത്ത്, നമ്മുടെ നാടൻ കലകളിൽ നിന്നു പ്രേരണ സ്വീകരിച്ചുള്ള തനതു സൃഷ്ടികൾ മറുവശത്തും. ഈ വഴിക്ക് നല്ല ചില നാടകങ്ങൾ കാണാൻ നമുക്കു കഴിഞ്ഞു, സംശയമില്ല.
ഇതിനെല്ലാം ശേഷമാണ് ഈ പുതിയ തിയേറൻ ഗ്രൂപ്പിന്റെ ആവിർഭാവം. ഇതിന്റെ മൗലികമായ മുഖം നമ്മുടെ സവിശേഷ ശ്രദ്ധ അർഹിക്കുന്നു കാരണം, ഇത് വ്യക്തിഗതമായ ഒരു സംരംഭമല്ല. മലയാളത്തിലെ പ്രഗല്ഭങ്ങളായ ഏതാനും പ്രതിഭകൾ ഒരുമിച്ചു ചേർന്നു ഒരു നാടകവേദി ഒരുക്കുകയാണ് - ബംഗാളിലെ അനാമികയും യിത്രിക്കും മഹാരാഷ്ട്രത്തിലെ പൃഥ്വി തിയേറ്ററും ഒക്കെ പോലെ ഒരു സംഘമാണിത്. അപ്പോൾ പുതിയ നാടകം പുതിയ അവതരണശൈലി; അതെല്ലാം ബുദ്ധിപരമായി, കലാപരമായി, ഒരു കൂട്ടയത്നത്തിന്റെ ഫലം.
ശ്രീമാന്മാർ എം. ടി. വാസുദേവൻ നായർ, വൈക്കം ചന്ദ്രശേഖരൻ നായർ, കെ.ടി. മുഹമ്മദ്. എൻ.ടി. മുഹമ്മദ്, തിക്കോടിയൻ, ഡോക്‌ടർ എൻ. എൻ. ബഷീർ, യു. ഏ. ഖാദർ, എൻ. എൻ. വാസുദേവശർമ്മ, ഈ. എൻ. വിജയൻ (സംഗീത നാടക അക്കാദമി), ആർ. പവിത്രൻ, എം. പി. വി. നമ്പൂതിരി എന്നിവരാണ് ഈ ഗ്രൂപ്പ്.
ശ്രീ എൻ. എൻ. വാസുദേവശർമ്മയാണ് ഈ ഗ്രൂപ്പ് തീയേറ്ററിന് രൂപം നൽകിയിട്ടുള്ളത്. അദ്ദേഹമാണ് ഇതിന്റെ ഔദ്യോഗിക സംഘാടകനും കോ ഓർഡിനേറ്ററും. ഗ്രൂപ്പിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. 1985 ഏപ്രിൽ മാസത്തിൽ അരങ്ങിലേക്ക് ഈ സംരഭിത്തിന്റെ ആദ്യത്തെ മുഖം കാണാനാകും. ആധുനിക മലയാള നാടകവേദിയിലെ ഏറ്റവുമൊടുവിലുള്ള വിദഗ്ദ്ധവും കലാനിരതവുമായ ഒരു സംരഭം.
വിശ്വജ്യോതി തിയേറ്റർ ഗ്രൂപ്പ് എറണാകുളത്ത് പ്രവർത്തിക്കുന്നു, കൊച്ചി 16