Mathrubhumi
Mathrubhumi

തിരുവനന്തപുരം, മാർച്ച് 21. മാർക്സിസ്റ്റ് നേതാവായ എ. കെ. ഗോപാലൻ ഇന്ന് അർദ്ധരാത്രി 12-20ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. അദ്ദേഹത്തിന് 73 വയസ്സായിരുന്നു.

രാത്രി 8-30ന് ശ്രീ ഗോപാലന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഡോ. പൈ, ഡോ. രാജൻ തുടങ്ങിയ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. രാത്രി 11 മണിയോടെ വീണ്ടും അസുഖം വർദ്ധിക്കുകയും 12-20ന് മരിക്കുകയുമാണുണ്ടായത്.

മരണസമയത്ത് സുശീലാ ഗോപാലൻ, അവരുടെ അമ്മ, ഏക മകൾ എന്നിവർ അടുത്തുണ്ടായിരുന്നു.

മൃതദേഹം രാത്രി തന്നെ പാളയത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ആഫീസിലേക്ക് മാറ്റി. രാവിലെ 11 മണിക്ക് മൃതദേഹം കണ്ണൂരേക്ക് കൊണ്ടുപോയി സ്വദേശത്ത് സംസ്കരിക്കും.

1977 മാർച്ച് 22നു മാതൃഭൂമിയിൽ പ്രസിദ്ധീരകരിച്ച വാർത്ത.
©Mathrubhumi/1977

In Brief: Marxist leader A. K. Gopalan passed away at 12:20 AM on March 21 at Thiruvananthapuram Medical College Hospital after suffering a sudden cardiac episode, at the age of 73. His wife Susheela Gopalan, her mother, and their only daughter were by his side at the time of death. His body was moved to the Communist Party office in Palayam that night and was to be taken to Kannur the following morning for burial at his hometown.