
ഒക്ടോബർ എട്ട്; തിങ്കൾ
ഒരിക്കൽ കൂടി പ്രതികാര ദുർഗ്ഗയായി പ്രകൃതി മലബാറിനു നേരെ തിരിഞ്ഞു. വയനാടൻ ചുരത്തിനിങ്ങേപ്പുറത്ത് പശ്ചിമഘട്ടത്തിന്റെ വടക്കൻ താഴ് വരകളിൽ ഉരുൾപൊട്ടി പതിനെട്ട് പേർ മരിച്ചു! കൃഷിവിളകൾ നശിച്ചു, അഞ്ച് കോടിയുടെ നഷ്ടമുണ്ടായി!! പലരും ഭവനരഹിതരായി!!!
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലമ്പ്രദേശമായ കൂരാച്ചുണ്ട്, പൂവത്തുംചോല എന്നിവിടങ്ങളിൽ പ്രകൃതി നടത്തിയ കയ്യാങ്കളിയുടെ സംസാരിക്കുന്ന ചിത്രങ്ങൾ…

മരണത്തിന്റെ കുത്തൊഴുക്ക്: ഉരുൾപൊട്ടി മരണപ്പെട്ട ചെക്കിണി നായരും (വലത്ത്), ഭാര്യ രാധയും വടുതല കുട്ടപ്പന്റെ മകൾ അനിതയും.
മരണത്തിന്റെ മറ്റ് രണ്ട് മുഖങ്ങൾ. കുരുന്ന് ജീവിതങ്ങളും വളർന്ന തലമുറയും ഒന്നിച്ചു മണ്ണടിഞ്ഞു. ചെക്കിണി നായരുടെ മാതാവും, മകൻ രാജേഷും.
പ്രതികൂലാവസ്ഥയെ അവഗണിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സും നാട്ടുകാരും.
ഈ ദുരന്തത്തെ അതിജീവിച്ചവർ. കുരിടായിത്ത് പാത്തുമ്മയും മക്കൾ റഫീഖും ഫിറോസും. ഇരുവരും വെള്ളപ്പാച്ചിലിൽ പെട്ടതായിരുന്നു എങ്കിലും രക്ഷപ്പെട്ടു.
കുണ്ടും കുഴിയുമായ പാത. കക്കയം കൂരാച്ചുണ്ട് റോഡ്. ഇന്നിത് കുറ്റനൊരു തോടാണ്.
വിയർപ്പ് വളമാക്കി കൃഷിചെയ്തു. കമുകും, തെങ്ങും, റബ്ബറും, വാഴയും തഴച്ചു വളർന്നു. പക്ഷേ…
1984 നവംബർ 1 ജനനി വാരികയിൽ പ്രസിദ്ധീകരിച്ച ഫോട്ടോ ഫീച്ചർ. ചിത്രങ്ങൾ: സുദർശൻ സ്റ്റുഡിയോ, കൂരാച്ചുണ്ട്.
സമ്പാദകൻ: ഗിഫു മേലാറ്റൂർ.
©Janani/1984
In Brief: On October 8, a devastating landslide struck the eastern hill regions of Kozhikode district — Koorachund and Poovathum Chola — killing 18 people, destroying crops, and causing an estimated loss of five crore rupees, leaving many families homeless. Entire families perished together, including a mother, her son, and daughter-in-law, while fire force teams and local volunteers carried out rescue operations under dangerous conditions. This photo feature was published in the weekly magazine Janani on November 1, 1984.

